കൊളംബോ: ഐസിസി വനിതാ ഏകദിന ലോകകപ്പിലെ ന്യൂസിലൻഡ്-പാക്കിസ്ഥാൻ മത്സരം ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാൻ 25 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 92 എന്ന നിലയിൽ നിൽക്കുന്പോളാണ് മഴ എത്തിയത്. ഓവർ ചുരുക്കി നടത്താൻ ശ്രമിച്ചെങ്കിലും മഴ ശമിക്കാത്തതിനാൽ മത്സരം ഉപേക്ഷിക്കുകയായിരുന്നു.
ഇതോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. ന്യൂസിലൻഡിന് നാലും പാക്കിസ്ഥാന് രണ്ട് പോയിന്റും ആയി. കിവീസ് അഞ്ചാം സ്ഥാനത്തും പാക്കിസ്ഥാൻ എട്ടാം സ്ഥാനത്തുമാണുള്ളത്. എട്ട് പോയിന്റുമായി ദക്ഷിണാഫ്രിക്ക സെമിയിലേയ്ക്ക് മുന്നേറി.